Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morocco

2030 ലോ​​ക​​ക​​പ്പ്: മൊ​​റോ​​ക്കോ സേ​​ഫ് പ്ലേസ്‌


മൊ​​റോ​​ക്കോ: 2030ൽ ​​പോ​​ർ​​ച്ചു​​ഗ​​ലി​​നും സ്പെ​​യി​​നി​​നു​​മൊ​​പ്പം ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ൽ പോ​​രായ്്മ​​യ്ക്ക് വ​​ക​​യി​​ല്ലെ​​ന്ന് തെ​​ളി​​യി​​ച്ച് മൊ​​റോ​​ക്കോ.

ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് ക​​പ്പ് ഫൈ​​ന​​ലി​​ൽ സ്വ​​ന്തം മ​​ണ്ണി​​ൽ കാ​​ലി​​ട​​റി​​യെ​​ങ്കി​​ലും മൊ​​റോ​​ക്കോ സം​​ഘാ​​ട​​ന​​ത്തി​​ൽ മി​​ക​​വ് തെ​​ളി​​യി​​ച്ചു​​ക​​ഴി​​ഞ്ഞു.

മ​​നോ​​ഹ​​ര​​മാ​​യ സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ, ഗ​​താ​​ഗ​​ത സൗ​​ക​​ര്യം, സു​​സ്ഥി​​ര​​മാ​​യ ടൂ​​റി​​സം അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ 24 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് അ​​നാ​​യാ​​സം ന​​ട​​ത്താ​​ൻ മൊ​​റോ​​ക്ക​​യ്ക്ക് സാ​​ധി​​ക്കു​​മെ​​ന്ന് വ്യ​​ക്തമാ​ക്കു​ന്നു.

2030ൽ ​​ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ൽ ആ​​റ് വേ​​ദി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ മൊ​​റോ​​ക്കോ ല​​ക്ഷ്യ​​മി​​ടു​​ന്നു. അ​​വ​​യി​​ൽ അ​​ഞ്ചെ​​ണ്ണം നേ​​ഷ​​ൻ​​സ് ക​​പ്പി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചു. ലോ​​കോ​​ത്ത​​ര നി​​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന​​വ​​യാ​​ണി​​ത്.

Latest News

Up